ശരീരഭാരം കുറയ്ക്കുന്നത് ചിലപ്പോൾ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാമെന്ന് പഠന റിപ്പോർട്ട്. ശരീരഭാരം കുറയ്ക്കുന്നത് ഹൃദയസംബന്ധമായ അസുഖമുള്ള വ്യക്തികള്‍ക്ക്, ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകള്‍ അപകടകരമാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയാണ് ഈ പഠനത്തിനുപിന്നില്‍. ശരീരഭാരത്തില്‍ വലിയതോതിലുണ്ടാകുന്ന വ്യത്യാസം ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരുടെ മരണനിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ഗവേഷകർ പഠനത്തിൽ അന്വേഷിച്ചത്. ബിഎംജെ ജേണല്‍ ഹാര്‍ട്ടില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 വര്‍ഷക്കാലയളവില്‍ യുകെ ബയോബാങ്കില്‍ എന്റോള്‍ ചെയ്ത 8,297 യുകെക്കാരില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ആവശ്യമായ ഭാരം ഉള്ളവരെ അപേക്ഷിച്ച് 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളവര്‍ക്ക് ഹൃദയസംബന്ധമായ കാരണങ്ങള്‍കൊണ്ടുള്ള മരണസാധ്യത മൂന്നിരട്ടിയും മറ്റ് കാരണങ്ങള്‍ കൊണ്ടുള്ള മരണസാധ്യത രണ്ടിരട്ടിയുമാണെന്ന് പഠനത്തില്‍ വ്യക്തമാക്കി. എന്നാല്‍ 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരം കുറച്ചവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരണപ്പെടാനുള്ള സാധ്യത 54 ശതമാനം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ബിഎംഐ, പുകവലി, മദ്യപാനം തുടങ്ങിയവ ചെറുപ്പക്കാരില്‍ ശരീരഭാരം വര്‍ധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നതായി പഠനത്തിൽ കണ്ടെത്തി. ശരീരഭാരം പെട്ടെന്ന് കുറയുന്നത് പേശികളുടെ മാസ് കുറയുന്നതിനോ പോഷകക്കുറവിനോ മെറ്റബോളിക് സ്‌ട്രെസ്സിനോ കാരണമാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.