ഇന്ന് മാർച്ച് 3 ലോക കേൾവി ദിനം

ഇന്ന് മാർച്ച് 3 ലോക കേൾവി ദിനം. ദീർഘനേരം ഇയർഫോണുകളുടെ ഉപയോഗവും ഫോണിൽ കൂടുതൽ നേരം സംസാരിക്കുന്നതും ഒഴിവാക്കണമെന്ന് ഇഎൻടി വിദഗ്ധർരുടെ മുന്നറിയിപ്പ്. 60-65 ഡെസിബെൽ ശബ്ദം ചെവിക്ക് കുഴപ്പമില്ലെന്നും എന്നാൽ 70 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം ഒഴിവാക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. എല്ലാ വർഷവും മാർച്ച് 3 ലോക കേൾവി ദിനമായി ആചരിക്കുന്നു. അവബോധം വളർത്താനും സുരക്ഷിതമായ കേൾവി പ്രോത്സാഹിപ്പിക്കാനും സർക്കാരുകളോടും വ്യവസായ പങ്കാളികളോടും പൊതുജനങ്ങളോടും ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആദ്യമായി ലോക ശ്രവണ ദിനം അംഗീകരിച്ചത് 2007 ലാണ്. മുമ്പ് ഇത് ഇൻ്റർനാഷണൽ ഇയർ കെയർ ഡേ എന്നാണ് അറിയപ്പെട്ടിരുന്നത്.2016-ൽ WHO ഔദ്യോഗികമായി ലോക ശ്രവണ ദിനം എന്ന് പുനർനാമകരണം ചെയ്തു.‌ അവബോധം പ്രചരിപ്പിക്കുന്നതിലൂടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, കേൾവി നഷ്ടത്തിൻ്റെ ആഘാതം കുറയ്ക്കുന്നതിനും ബാധിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ലോക ശ്രവണ ദിനം ലക്ഷ്യമിടുന്നു.”മാറുന്ന ചിന്താഗതികൾ: എല്ലാവർക്കും ചെവിയും ശ്രവണ പരിചരണവും ഒരു യാഥാർത്ഥ്യമാക്കാൻ സ്വയം പ്രാപ്തരാക്കുക!”. എന്നതാണ് ഈ വർഷത്തെ ലോക കേൾവി ദിനത്തിന്റെ പ്രമേയം.