അപൂർവ രോഗ ചികിത്സയിൽ പുതിയൊരു പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സംസ്ഥാനസർക്കാർ

ലോക അപൂർവ രോഗ ദിനമായ ഇന്ന് അപൂർവ രോഗ ചികിത്സയിൽ പുതിയൊരു പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സംസ്ഥാനസർക്കാർ. KARE പദ്ധതിയുടെ ഏകോപനത്തിൽ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ സെന്റർ ഓഫ് എക്‌സലൻസിൽ അപൂർവ രോഗ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രോത്ത് ഹോർമോൺ ചികിത്സ ആരംഭിച്ചു. 20 കുട്ടികൾക്കാണ് ആദ്യ ദിനം ചികിത്സ നൽകിയത്. ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ സംസ്ഥാനത്തിന്റെ എസ്.എം.എ. ചികിത്സയിൽ 100 കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകാൻ കേരളത്തിനായി KARE എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു . അപൂർവരോഗ ചികിത്സാ രംഗത്ത് സംസ്ഥാന സർക്കാർ ഈ കാലഘട്ടത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. അപൂർവ രോഗ ചികിത്സയിൽ വലിയ മുന്നേറ്റം നടത്താൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ മുദ്രാവാക്യം തന്നെ ‘More than you can imagine; an anthology of rare experiences’ എന്നാണ്. ഓരോ അപൂർവ രോഗത്തേയും അടുത്തറിയുമ്പോൾ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറതുള്ള പാഠങ്ങളാണ് ലഭിക്കുന്നത്അതിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാരിന്റെ ഈ ഇടപെടൽ എന്നും ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.