ചൈനയില്‍ സ്റ്റിമുലേറ്റര്‍ ഉപയോഗിച്ച് പ്രസവവേദന അനുഭവിച്ച യുവാവിന്റെ കുടലിന്റെ ഒരു ഭാഗം ശാസ്ത്രക്രിയയിലൂടെ നീക്കിയാതായി റിപ്പോര്‍ട്ട്. പ്രതിശ്രുത വധുവാണ് 3 മണിക്കൂര്‍ യുവാവിനെ കൊണ്ട് സ്റ്റിമുലേറ്റര്‍ ഉപയോഗിച്ച് പ്രസവവേദന അനുഭവിപ്പിച്ചത്. ഒരാഴ്ച പിന്നിട്ടിട്ടും അസഹ്യമായ വേദന ശമിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവാഹത്തിന് മുമ്പ് തന്നെ യുവാവിന് സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് ധാരണയുണ്ടാകണമെന്ന അമ്മയുടെയും സഹോദരിയുടെയും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ആദ്യം യുവാവ് വിസമ്മതിക്കുകയും പിന്നീട് ആവശ്യം അംഗീകരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. യുവതിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് യുവാവിന്റെ കുടുംബം വ്യക്തമാക്കി. എന്നാല്‍ സുഖം പ്രാപിക്കുന്നത് വരെ യുവാവിനെ പരിചരിക്കാന്‍ താന്‍ തയ്യാറാണെന്ന് യുവതി ചൂണ്ടിക്കാട്ടി.