നിങ്ങൾ സ്ഥിരമായി അൽഫാമും മയോണൈസും കഴിക്കുന്നവരണോ? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ

നിങ്ങൾ സ്ഥിരമായി അൽഫാമും മയോണൈസും കഴിക്കുന്നവരണോ. എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ നിങ്ങളുടെ തൊട്ട് അടുത്തന്നെ ഉണ്ട്. വല്ലപ്പോളും കഴിക്കുന്നവരെ കുറിച്ചല്ല മറിച്ചു ആഴ്ചയിൽ 4 ദിവസവും അൽഫഹം കൂടിയേ തീരു എന്നുള്ളവർക്കാണ് ഈ നിർദ്ദേശം. അൽഫഹം നമ്മുടെ മുമ്പിൽകൊണ്ടുവന്നു വെയ്ക്കുബോൾ ശ്രെധിച്ചിട്ടുണ്ടോ അതിൽ കാണപ്പെടുന്ന കറുത്ത പാളികൾ അഥവാ ചാർക്കോൾ ഫോർമേഷൻ. ഇത് നമ്മുടെ ആരോഗ്യത്തിനു കടുത്ത അപകടമാണ് ഉണ്ടാക്കുന്നത്. ഇത്തരം ചാർക്കോൾ ഫോർമേഷൻ നമ്മുടെ ഉള്ളിൽ എത്തിയാൽ കാൻസർ സെല്ലുകൾ രൂപപ്പെടാനുള്ള സാധ്യത അധികമാണ്. അൽഫഹം ചിക്കെൻ സ്കിന്നോടുകൂടിയാണ് പാകം ചെയ്യുന്നത്. ഈ സ്കിന്നിന് താഴെ ആണ് ഏറ്റവും കൂടുതൽ ഫാക്ട് ഡെപ്പോസിറ്റ് ഉള്ളതും. അടുത്ത വില്ലൻ മയോണൈസ് ആണ്. ഫാസ്റ്റ് ഫുഡ്സിനൊപ്പം മയൊണൈസ് ഇല്ലെങ്കിൽ ‘നോ’ പറയുന്നവരാണ് ഇന്നത്തെ കുട്ടികളും മുതിർന്നവരും. മയൊണൈസ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് വെറുതെ പറയുന്നതല്ല, മയൊണൈസിൻറെ കൂട്ട്അങ്ങനെയുള്ളതാണ്. പ്രധാനമായും മുട്ടയുടെ വെള്ളയും എണ്ണയുമാണ് മയൊണൈസിലെ ചേരുവകൾ. ഇതോടെ തന്നെ ഉയർന്ന നിലയിൽ കൊഴുപ്പടങ്ങിയ ഒന്നായി മയൊണൈസ് മാറുന്നു. അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ ഷുഗർനില ഉയരുന്ന അവസ്ഥ, രക്തസമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അമിതമായി മയൊണൈസ് കഴിക്കുന്നവരിൽ കണ്ടുവരുന്നത് .’യുണൈറ്റസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻറ് ഓഫ് അഗ്രിക്കൾച്ചർ ‘ പറയുന്നത് 100 ഗ്രാം മയൊണൈസിൽ ഏതാണ്ട് 680 കലോറിയുണ്ടെന്നാണ്. മയോണൈസ് ഒരു സമയം കഴിഞ്ഞാൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. കാരണം അപകടകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നതാണ് മയോണൈസ്. കൂടാതെ കൊളസ്ട്രോൾ വർധിക്കാനും ഹൃദ്രോഗത്തിനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ മുൻപേതന്നെ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ ആണ് ആയതിനാൽ അൽഫഹം മയോണൈസ് എന്നിവയെല്ലാം നമ്മുടെ തീൻ മേശയിൽ വല്ലപ്പോഴും എത്തുന്ന അതിഥിയായി മാത്രം മാറട്ടെ. ഒന്നുമാത്രം ഓർക്കുക നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ്.

   GRESHMA VAIKOM