നടന്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി നടന്റെ പിആര്‍ ടീം. അദ്ദേഹം പൂര്‍ണആരോഗ്യവാനാണെന്നും പ്രചരിക്കുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ടീം വിശദീകരിച്ചതായി മാധ്യമങ്ങ ൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 73 കാരനായ മമ്മൂട്ടിക്ക് കാന്‍സര്‍ ബാധിച്ചെന്നും ചികിത്സക്കായി സിനിമകളില്‍ നിന്ന് ഇടവേളയെടുത്താതായും ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റമദാന്‍ വ്രതത്തിലായതിനാലാണ് തുടര്‍ച്ചയായ ഷൂട്ടില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്തതെന്നും ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും പി.ആര്‍ ടീം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ ഡല്‍ഹി ഷെഡ്യൂളിന് ശേഷമാണ് താരം വിശ്രമിക്കുന്നത്. നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ബസൂക്ക’ യാണ് തിയറ്ററുകളിലെത്താൻ ഒരുങ്ങുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രം. ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യും.