സോണിയാ ഗാന്ധിയെ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയാ ഗാന്ധിയെ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ. സമീരൻ നൻഡിയുടെ നേത്യത്വത്തിലുള്ള സംഘത്തിന്‍റെ ചികിത്സയിലാണെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും എംപി വെള്ളിയാഴ്ച ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.