ലോകത്തെ മുന്‍നിര മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷനായ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്‌ഗോ ഭാരവാഹികള്‍ തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ സന്ദര്‍ശനം നടത്തി. ആര്‍സിപിഎസ്ജി പ്രസിഡന്റ് ഡോ. ഹാനി എറ്റീബ, വൈസ് പ്രസിഡന്റ് ഡോ. എറിക് ലിവിംഗ്സ്റ്റണ്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. ആരോഗ്യ മേഖലയിലെ ആഗോള സഹകരണം, മെന്റര്‍ഷിപ്പ് എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സന്ദര്‍ശനം. ആരോഗ്യമേഖലയില്‍ ആര്‍സിപിഎസ്ജിയുടെ സംഭാവനകളെ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പ്രശംസിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും രോഗീപരിചരണത്തിലും മെഡിക്കൽ അക്കാദമികളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി. മെഡിക്കല്‍ വിദ്യാഭ്യാസവും തൊഴില്‍പരമായ മികവിനെയും പരിപോഷിപ്പിക്കുന്നതില്‍ റോയല്‍ കോളേജിന്റെ ഇടപെടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ഹാനി എറ്റീബ ചൂണ്ടിക്കാട്ടി. ഭാവിയില്‍ വൈദ്യശാസ്ത്ര വിജ്ഞാനത്തിനൊപ്പം രോഗീ പരിചരണത്തെക്കുറിച്ചുള്ള സമഗ്രമായ സമീപനവും ആരോഗ്യ വിദഗ്ധര്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.