കുട്ടികളുടെ ഇഷ്ട മിട്ടായിയായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിൽ ഉണ്ടെന്ന മെസ്സേജുകൾ പലരുടെയും വാട്സ്ആപ്പ് ഗ്രൂപുകളിൽ ഇതിനോടകം ചർച്ചയായി കാണും. ഈ കുഞ്ഞൻ കരടി രൂപത്തിലെ മിഠായികൾ സ്‌ട്രോബറിയുടെ മധുരം നൽകി ക്രിസ്റ്റൽ മെത്ത് എന്ന ഇനത്തിലെ മയക്കുമരുന്നു ചേർത്ത് എളുപ്പത്തിൽ കുഞ്ഞുങ്ങൾക്ക് രുചിക്കാൻ പാകത്തിന് വിപണിയിൽ ഇറക്കിയിട്ടുണ്ട് എന്നാണ് പ്രചാരണം. സ്കൂളുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും രക്ഷിതാക്കളുടെ ഗ്രൂപ്പുകളിലും ഈ സന്ദേശം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഈ വിഷയത്തിൽ വന്നിട്ടില്ല കേട്ടോ.. സന്ദേശത്തിനെ കൂടെയുള്ള ചിത്രം കുട്ടികൾ സാധാരണയായി ഉപയോഗിക്കുന്ന കളിപ്പാട്ടത്തിന്റെയും മായ്ക്കാനുള്ള റബ്ബറിന്റെയും പ്രോജക്ടുകൾക്കൊക്കെ വേണ്ടി ഉപയോഗിക്കുന്ന കരടികുട്ടന്മാരുടെ മാതൃകയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് എക്‌സൈസ് വകുപ്പിന്റെ വിമുക്തി കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇതിന്റെ കോഡിനേറ്റർമാർ. ഇവർ ഈ സന്ദേശം ജാഗ്രതയോടൊണ് കാണുന്നത്. ജില്ലയിലെ സ്കൂളുകളിൽ ഈ രൂപത്തിലെ മയക്കുമരുന്നുകൾ കണ്ടെത്തിയിട്ടില്ലാ എന്നുമാണ് എക്സൈസ് ഓഫീസർമാർ വ്യക്തമാക്കുന്നത്. വാട്‌സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ബന്ധപ്പെടുന്നുണ്ട്. എന്നാൽ, സാംപിൾ ശേഖരിച്ച് ലാബിൽ പരിശോധിച്ചാലേ വാട്‌സാപ്പ് സന്ദേശത്തിൽ കഴമ്പുണ്ടോയെന്ന് വ്യക്തമാകൂവെന്നുമാണ് എസ്‌സിസിൽ നിന്ന് ലഭിക്കുന്ന വിവരം.