കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങൾ യുവാവിന്റെ വിരലിൽ കുടുങ്ങി ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്നു മോതിരങ്ങൾ മുറിച്ചു നീക്കിയതായി റിപ്പോർട്ട്

കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങൾ യുവാവിന്റെ വിരലിൽ കുടുങ്ങി തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്നു മോതിരങ്ങൾ മുറിച്ചു നീക്കിയതായി റിപ്പോർട്ട്. മോതിരം മുറുകി വിരലിനു നീരുവന്നു പരിക്കേറ്റ യുവാവ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആണ് പ്രാഥമിക ചികിത്സ തേടിയത്. മുട്ടത്തറ സുന്ദരഭവനിൽ ബൈജുവിൻ്റെ ഇടതുകൈയിലെ മോതിരവിരലിൽ കുടുങ്ങിയ 2 സ്റ്റീൽ മോതിരങ്ങളാണ് ഉദ്യോഗസ്ഥർ മുറിച്ചുനീക്കിയത്. വിരൽ നിരുവന്നു വീർത്തതോടെ മോതിരങ്ങൾ ഇളക്കിമാറ്റാൻ കഴിയാതായി. ഇതോടെയാണ് ഡോക്ടർമാർ ഫയർ ഫോഴ്സ് സഹായം തേടിയത്. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സുധീറിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ശ്രീജിൻ, പ്രമോദ്, ഡ്രൈവർ അരുൺ തുടങ്ങിയവർ ചേർന്ന് ഒരുമണിക്കൂർ പരിശ്രമിച്ച് കട്ടർ ഉപയോഗിച്ച് മോതിരങ്ങൾ മുറിച്ചുനീക്കുകയായിരുന്നു. മോതിരം കിടന്ന് മുറിവായ വിരൽ പൂർണമായി സുഖപ്പെടുന്നതിനു രണ്ടാഴ്‌ച സമയം വേണ്ടിവരുമെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.