കേരളത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്‍റെ കീഴിലെ 105 ഡയാലിസ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ ബജറ്റിൽ വകയിരുത്തി. എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിലും കൽപറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും സ്ട്രോക്ക് യൂനിറ്റ് സ്ഥാപിക്കും. ഇതിനായി 21 കോടി രൂപ വകയിരുത്തി. ഇതോടെ, എല്ലാ ജില്ലാതല ആശുപത്രികളിൽ സ്ട്രോക്ക് യൂനിറ്റ് സൗകര്യമുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.