സെർവിക്കൽ ക്യാൻസർ മൂലമുളള അമിതരക്തസ്രാവം ആർത്തവമാണെന്ന് ഡോക്ടർമാർ തെറ്റിദ്ധരിച്ച ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 31കാരിയായ ചാർലി ജെയ്ൻ ലോ എന്ന ലണ്ടൻ സ്വദേശിനിയാണ് അനുഭവം പങ്കുവെച്ചത്. തന്റെ രോഗാവസ്ഥ ആർത്തവമെന്ന് ഡോക്ടർ തെറ്റിദ്ധരിച്ചു തള്ളിക്കളഞ്ഞുവെന്നും അതുകാരണം രോഗത്തിന്റെ ഗുരുതരാവസ്ഥ നേരത്തേ മനസിലാക്കാനോ ചികിൽസ നേടാനോ സാധിച്ചില്ലന്നും ചാർലി ജെയ്ൻ പറയുന്നു. അമിത രക്തസ്രാവവുമായി ലണ്ടനിലെ ഒരു ആശുപത്രിയിൽ രണ്ട് മാസത്തിലേറെ ചികിത്സ തേടിയെന്നും എന്നാൽ ചികിത്സ ഗുണം കാണാത്തതിനെ തുടർന്ന് ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡിപ്പാർട്മെന്റിലേക്ക് റഫർ ചെയ്തതായും ചാർലി പറന്നു. വീണ്ടും നടത്തിയ പരിശോധനയാണ് തനിക്ക് സെർവിക്കൽ ക്യാൻസർ നാലാം ഘട്ടമാണെന്ന് കണ്ടെത്തിയത്. ആ വിവരം തന്നെ തളർത്തിയെന്നും ചാർലി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ചാർലി ഇപ്പോൾ ലണ്ടനിലെ ഗൈസ് കാൻസർ സെന്ററിലാണ്. കാൻസർ ഭേദമാക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ചികിത്സിക്കാവുന്നതാണ്. ശരീരഭാരം കൂടുന്നതനുസരിച്ച് കീമോതെറാപ്പി തുടങ്ങാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ട് വ്യക്തമാകുന്നു. പ്രാഥമിക ഘട്ടത്തിൽ രോഗം നിർണ്ണയിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടതാണ് രോഗം ഗുരുതരമാകാൻ കാരണമായാത്തതെന്നും യുവതി ആരോപിക്കുന്നു.