HKU5-CoV-2 എന്ന പുതിയ കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

HKU5-CoV-2 എന്ന പുതിയ കൊറോണ വൈറസിനെ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. ഹോങ്കോങ്ങിലെ വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഇതു സംബന്ധിച്ച പഠനം സെൽ സയന്റിഫിക് ജേണലിൽ ​പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി ഴെങ്ക്‍ലി ആണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മറ്റൊരു മഹാമാരിക്ക് വൈറസ് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകം. മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യ ശരീരത്തിലെത്തുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും ശാസ്ത്രജ്ഞർ പഠനം തുടരുകയാണ്. മൃഗങ്ങളുടെ ശരീരത്തിൽ നൂറുകണക്കിന് കൊറോണ വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വളരെ കുറച്ച് മാത്രമേ മനുഷ്യരെ നേരിട്ട് ബാധിക്കുകയുള്ളൂ. HKU5 വിഭാഗത്തിൽ പെട്ടതാണ് HKU5-CoV-2.