ഹൃദയസ്തംഭനം വന്നവരുടെ ഹൃദയങ്ങള്‍ അവയവമാറ്റം കൂടാതെത്തന്നെ സുഖപ്പെടുത്താനാകുന്ന ‘ഇംപ്ലാന്റബിള്‍ പാച്ചുകള്‍’ നിര്‍മിച്ച് ഗവേഷകർ

ഹൃദയസ്തംഭനം വന്നവരുടെ ഹൃദയങ്ങള്‍ അവയവമാറ്റം കൂടാതെത്തന്നെ സുഖപ്പെടുത്താനാകുന്ന ‘ഇംപ്ലാന്റബിള്‍ പാച്ചുകള്‍’ നിര്‍മിച്ച് ഗവേഷകർ. ജര്‍മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ ഗോട്ടിഗനിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. മിടിക്കുന്ന ഹൃദയപേശികളോടുകൂടിയ ഈ പാച്ച്, അവയവത്തെ സങ്കോചിക്കാന്‍ സഹായിക്കുകയും ഹൃദയപേശികളെ സുസ്ഥിരമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മൃഗങ്ങളിലെ പരീക്ഷണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പാച്ച് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും ചെലവേറിയ കൃത്രിമ ഹൃദയപമ്പുകള്‍ക്കും പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈ പാച്ചുകളെന്ന് ഗവേഷകര്‍ പറയുന്നു. 15 രോഗികളില്‍ ഇതിനകം ഗവേഷണസംഘം പരീക്ഷണാടിസ്ഥാനത്തില്‍ പാച്ചുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പഠനം ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.