ഇന്ത്യയിൽ ഇതുവരെ ഹ്യൂമൻ മെറ്റന്യൂമോവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കി. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണങ്ങൾ തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും അനുഭവപ്പെടുന്നത്. എന്നാൽ കുട്ടികൾക്കും പ്രായമേറിയവർക്കും ഇത് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാക്കുമെന്നും എൻ.സി.ഡി.സി ഡയറക്ടർ ഡോ. അതുൽ ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ശൈത്യകാലമായതിനെ തുടർന്ന് ശ്വാസകോശ സംബന്ധിച്ച അസുഖങ്ങൾ കൂടുന്ന സീസണാണിത് അതിനാൽ ആശുപത്രിക്കളെല്ലാം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ജലദോഷം കഫക്കെട്ടുമുള്ളവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണം എന്നും രോഗവ്യാപനത്തിന്റെ സാത്യത ഇല്ലാതെയാകണമെന്നും എൻ.സി.ഡി.സി കൂട്ടിച്ചേർത്തു. അതേസമയം ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.