മരുന്നു കമ്പനികൾക്കു നൽകാനുള്ള 700 കോടിയിലേറെ രൂപയുടെ കുടിശിക കൊടുത്തുതീർക്കാനും മരുന്നു വിതരണം കൃത്യമാക്കാനും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടി ആരംഭിച്ചു. ആദ്യപടിയായി 70 കോടി രൂപ അനുവദിക്കുകയും അടുത്ത 2 മാസം 100 കോടി വീതം അനുവദിക്കുമെന്നും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വ്യക്തമാക്കി. വായ്പ എടുത്ത് മാർച്ച് 31 നു മുൻപ് കുടിശിക പൂർണമായും തീർക്കുമെന്നും കമ്പനികൾക്ക് വാക്ദാനം ചെയ്തു. ഈ വർഷം മുതൽ പണം കൊടുത്തു തീർക്കാൻ കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്നും വ്യവസ്ഥകൾ ടെൻഡറിന്റെ ഭാഗമാക്കുമെന്നും പ്രീ ബിഡ് യോഗത്തിൽ ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി ഉറപ്പു നൽകിയിരുന്നു.