ഹെഡ്‍ഫോണിന്റെയും ഇയർബഡ്ന്റെയും അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

ഹെഡ്‍ഫോണിന്റെയും ഇയർബഡ്ന്റെയും അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹെഡ്‌ഫോണുകളുടെ പ്രധാന അപകടം ശബ്ദമാണ്. ശബ്‌ദ തരംഗങ്ങൾ‌ കാതുകളിൽ‌ എത്തുമ്പോൾ‌, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഉച്ചത്തിലുള്ള സ്പീക്കറുൾ പോലുള്ളവ കേൾവി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പോലെ തന്നെ ഹെഡ്‌ഫോണുകളും ചെവിക്ക് കേടുപാടുകൾ വരുത്താൻ കാരണമാകുന്നു. ശ്രവണ ശേഷിയെ രക്ഷിക്കുന്നതിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ മാറ്റം ഉപകരണങ്ങളുടെ ശബ്ദം കുറയ്ക്കുക എന്നതാണ്. പ്രധാനമായും വളരെ ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാകുമ്പോഴാണ് ശ്രവണ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പുറത്തു നിന്നുള്ള മറ്റ് ശബ്‌ദങ്ങളെ ഒഴിവാക്കിക്കൊണ്ട് മികച്ച ശ്രവണാനുഭവം തരുന്ന ഒന്നാണ് നോയ്സ് ക്യാൻസലിങ്ങ് ഹെഡ്‌ഫോണുകൾ. ശബ്‌ദം കുറയ്ക്കുന്നതിനൊപ്പം, ഇത് ചെവിയുടെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നു. ചെവിയിൽ കൂടുതൽ പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഇഎൻടി യുടെ സഹായം തേടുക.