എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് . വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. അർബുദബാധിതനായി ചികിത്സയിലായിരുന്ന ഷാഫി അടിയന്തിര ശസ്ത്രക്രിയക്ക് വിദേയനാകുകയും ചെയ്തിരുന്നു. നടൻ മമ്മൂട്ടി, എം.വി. ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ സന്ദർശിച്ചിരുന്നു. ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നൽകുമെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി.