പാലക്കാട് അട്ടപ്പാടിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനു ദാരുണാന്ത്യം. ആദി ബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞു അസ്വസ്ഥതകൾ കാട്ടിയ ഉടൻതന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും
ഉണ്ടായിരുന്നില്ല. രാവിലെ മുലപ്പാൽ കുടിക്കുന്ന സമയത്ത് പാൽ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു.