മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം ബാധിച്ച 64 കാരി മരിച്ചതായി റിപ്പോർട്ട്

മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം ബാധിച്ച 64 കാരി മരിച്ചതായി റിപ്പോർട്ട്. മരിച്ചയാൾക്ക് രക്താതിമർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പുണെയില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ദിവസം തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പുണെയില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി. ഇതിൽ 21 പേരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോൾ നോറോ വൈറസ്, കാംപിലോബ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലന്‍ ബാരി സിൻഡ്രോം. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് മിക്കവരിലും പ്രകടമായ പ്രാഥമിക ലക്ഷണമെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.