അല്‍ഷിമേഴ്‌സ് രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങി യു കെ ഗവേഷകർ

ഓര്‍മകള്‍ നഷ്ടമാകുന്ന അല്‍ഷിമേഴ്‌സ് രോഗം വളരെപ്പെട്ടെന്ന് ആളുകളെ കീഴക്കുന്നത് തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങി യു കെ ഗവേഷകർ. ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ് (എച്ച്എംടിഎം)
എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. തലച്ചോറില്‍ അടിഞ്ഞുകൂടുന്ന ‘ടൗ’ എന്ന പ്രോട്ടീനെയാണ് ഈ മരുന്ന് ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് നല്‍കുന്ന ദൈര്‍ഘ്യമേറിയ ചികിത്സയ്ക്ക് പകരം ഗുളിക രൂപത്തില്‍ കഴിക്കാവുന്ന രീതിയിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ അല്‍ഷിമേഴ്‌സ് രോഗികളുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് ഈ മരുന്ന് തടയുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് കൂടുതലാളുകളില്‍ മരുന്ന് പരീക്ഷിക്കാനൊരുങ്ങുന്നത്. അടുത്ത ഏപ്രിലില്‍ ഇതുസംബന്ധിച്ച ക്ലിനിക്കല്‍ പരിശോധനകള്‍ തുടങ്ങിയേക്കുമെന്നാണ് വിവരം. അല്‍ഷിമേഴ്‌സിന് ഉപയോഗിക്കുന്ന മറ്റ് മരുന്നുകളേക്കാള്‍ പാര്‍ശ്വഫലങ്ങള്‍ ഇതിന് കുറവാണെന്നാണ് മരുന്ന് കമ്പനിയുടെ വാദം.