ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചെന്ന വാർത്ത ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചെന്ന വാർത്ത ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. മസാജ് ചെയ്യാൻ അറിയുന്ന പ്രൊഫഷണലായ ഒരാളുടെ ഉഴിച്ചിൽ ശരീരത്തിന് ആശ്വാസം നൽകുമെങ്കില്‍ ഇതിനെപ്പറ്റി അധികം ധാരണ ഇല്ലാത്തവരുടെ കഴുത്തിൽ ഊന്നിയുള്ള മസാജ് ജീവൻ വരെ നഷ്ടപ്പെടുത്തിയയേക്കാമെന്നാണ് ഈ വാർത്ത വ്യക്തമാക്കുന്നത്. തോളിലെ വേദന കുറയ്ക്കാനാണ് 20കാരിയായ തായ് ഗായിക മസാജ് പാര്ലറിൽ എത്തിയത്. നെക്ക് ട്വിസ്റ്റിങ് മസാജ് ഇവർ ചെയ്തിരുന്നു. ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും രണ്ടാം സെഷനിലും പങ്കെടുത്തു. പിന്നീട് ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ മർമപ്രാധാന ഭാഗമാണ് കഴുത്തെന്നും അവിടെയേൽക്കുന്ന സമ്മർദ്ദം വലിയ അപകടമുണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.