ആഹാര സാധനങ്ങളുടെ പാക്കറ്റുകളില്‍ തിയതിയും സമയവും രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

ആഹാര സാധനങ്ങളുടെ പാക്കറ്റുകളില്‍ തിയതിയും സമയവും രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. 2022 മെയ് ഒന്നിന് കാസര്‍ഗോട് പ്ലസ് വണ്‍ വിദ്യാര്തഥി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം. മകള്‍ മരിക്കാന്‍ കാരണം ബന്ധപ്പെട്ടവര്‍ കൃത്യമായി പരിശോധന നടത്തി ഭക്ഷണ സാധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാല്‍ ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമ്മയുടെ പരാതി. തുടര്‍ന്നാണ് പാഴ്‌സല്‍ ഭക്ഷണങ്ങളില്‍ തീയതിയും, സമയവും രേഖപെടുത്തണെമെന്ന് ഉത്തരവ് നേരെത്തെ കോടതി പുറപ്പെടുവിച്ചത്. 25000 രൂപ ഹര്‍ജിക്കാരിക്ക് കോടതി ചിലവായി നല്‍കാനും ഉത്തരവിട്ടു.