പേടിപ്പിക്കുന്ന സ്വപ്നങ്ങളും മനുഷ്യന്റെ മാനസികാവസ്ഥയുമായി ബന്ധമുണ്ടെന്ന് പഠനം. അമേരിക്കൻ മാട്രസ് നിർമാണ കമ്പനിയായ അമരിസ്ലീപിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രായപൂർത്തിയായവർ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങൾ എതെയൊക്കയാണെന്നും ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കി. 2000 പേരെയാണ് പഠനവിധേയമാക്കിയത്. അവരിൽ 64 ശതമാനം പേരും വലിയ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടു. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പേടിസ്വപ്‌നം കൂടിയാണിത്. പേടി സ്വപ്‌നം കണ്ടവരിൽ 63 ശതമാനം പേരും തങ്ങളെ അത് വീണ്ടും വേട്ടയാടുന്നതായി വെളിപ്പെടുത്തി. അവരിൽ കണ്ടുവരുന്ന ഉത്കണ്ഠയ്ക്ക് ഈ പേടി സ്വപ്‌നങ്ങളുമായി ബന്ധമുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കി. വൈകാരികമായ സമ്മർദം, മോശം മാനസികാരോഗ്യം, മരുന്നുകളുടെ ഉപയോഗം, ഉറക്കരീതികൾ എന്നിവ ഇത്തരം സ്വപ്‌നങ്ങൾ കാണുന്നതിന് കാരണമെന്ന് ഗവേഷകർ നേരത്തെ വ്യക്തമാക്കിരുന്നു. കൂടാതെ അരക്ഷിതാവസ്ഥ, ഉത്കണ്ഠ, അല്ലെങ്കിൽ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയും ഇത്തരത്തിൽ സ്വപ്‌നം കാണുന്നതിന് കാരണമായേക്കാമെന്ന് ഹെൽത്ത്‌ലൈനിന്റെ ഗവേഷണത്തിൽ മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകുന്നു.