പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം

പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം. ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസാണ് എച്ച്5എൻ1. മനുഷ്യരിലേക്ക് ഈ വൈറസ് അതിവേഗത്തിലാണ് പടരുന്നത്. പൂച്ചകളിലെ ഒന്നോ രണ്ടോ മ്യൂട്ടേഷനുകൾ വൈറസിനെ മനുഷ്യരിലേക്ക് എളുപ്പത്തിൽ പടരാൻ അനുവദിക്കുമെന്ന് പഠനത്തിൽ ഗവേഷകർ വ്യക്തമാക്കി. പൂച്ചകളിൽ എച്ച്5എൻ1 വൈറസിന്റെ തുടർച്ചയായ എക്‌സ്‌പോഷൻ, വൈറൽ രക്തചംക്രമണം, മ്യൂട്ടേഷൻ എന്നിവ പകർച്ചവ്യാധിക്കും പൊതുജനാരോഗ്യത്തിനും ആശങ്കകൾ ഉയർത്തുമെന്നും ഗവേഷകർ പഠനത്തിൽ കൂട്ടിച്ചേർത്തു. രോഗം ബാധിച്ച പൂച്ചകളിൽ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ശ്വസന, ദഹനനാളങ്ങളിലൂടെ പുറന്തള്ളപ്പെടാനും മനുഷ്യരിലേക്ക് വേഗം പകരാനുമുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പഠനത്തിൽ വ്യക്തമാക്കി.