2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ൽ സ്ഥിരീകരിച്ച മരണങ്ങളിൽ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. മുൻവർഷങ്ങളിൽ ഹൃദയം, തലച്ചോർ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും ഉയർന്ന രക്തസമ്മർദവും ആയിരുന്നു പ്രധാന മരണകാരണങ്ങൾ എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾക്ക് എന്നാൽ ശാസ്ത്രീയ വിശകലനം വേണം എന്നും, എങ്കിലേ നിഗമനങ്ങളിൽ എത്താനാവൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.