‘സൗഖ്യം സദാ’ എന്നപേരില്‍ നടത്തുന്ന ആന്റി ബയോട്ടിക് സാക്ഷരതായജ്ഞം ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

‘സൗഖ്യം സദാ’ എന്നപേരില്‍ നടത്തുന്ന ഈ ആന്റി ബയോട്ടിക് സാക്ഷരതായജ്ഞം ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്യും. ആന്റി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരേ ബോധവത്കരണം നടത്താന്‍ 343 പഞ്ചായത്തുകളില്‍ വിദ്യാര്‍ഥികള്‍ വീടുകള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ഥികളെ മരുന്ന് ദുരുപയോഗത്തിനെതിരേയുള്ള പ്രചാരകരാക്കുന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമാണിത്. സംസ്ഥാനത്തുടനീളം പതിനേഴായിരത്തോളം വിദ്യാര്‍ഥികള്‍ ഇതിന്റെ ഭാഗമാകുമെന്നാണ് വിവരം.