ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈ തളര്‍ന്നു പോയതായി വിണ്ടും പരാതി

ചികിത്സാ വീഴ്ചയുടെ പേരില്‍ വിവാദമായ ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈ തളര്‍ന്നു പോയതായി വിണ്ടും പരാതി. ആര്യാട് പഞ്ചായത്തില്‍ രമ്യാ -അഗേഷ് ദമ്പതികയുടെ കുഞ്ഞിന്റെ കൈയാണ്, പ്രസവത്തിനിടെ ഞരമ്പുകള്‍ക്ക് പരിക്കുപറ്റി തളര്‍ന്നത്. വാക്വം ഡെലിവറിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത് ആരോപണ വിധേയയായ ഡോക്ടര്‍ പുഷ്പയാണെന്ന് കുടുംബം ആരോപിച്ചു. പിഴവ് ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. ആലപ്പുഴ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയില്‍ പ്രസവത്തിലെ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ സംഭവമാണിത്.