ബംഗളൂരുവിൽ കാലാവസ്ഥയിലുള്ള മാറ്റം പനി, ടോൺസിലൈറ്റിസ്, ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ കൂട്ടുന്നതായി റിപ്പോർട്ട്

ബംഗളൂരുവിൽ കാലാവസ്ഥയിലുള്ള മാറ്റം പനി, ടോൺസിലൈറ്റിസ്, ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ കൂട്ടുന്നതായി റിപ്പോർട്ട്. പെട്ടന്നുള്ള കാലാവസ്ഥ മാറ്റമാണ് രോഗങ്ങൾ പടരാൻ കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തൊണ്ട വേദന, ജലദോഷം, ചുമ എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2 ആഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബംഗളൂരുവിൽ 15 മുതൽ 20 ശതമാനം വരെയാണ് ടോൺസിലൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുട്ടികളിലും, പ്രായമായവരിലുമാണ് കാലാവസ്ഥ മാറ്റം മൂലമുള്ള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നും ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.