വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം

വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തിൽ മുറുിവേല്പിച്ച സംഭവത്തിൻ്റെയും കൂടുതൽ കുഞ്ഞുങ്ങളെ ആയമാർ മർദ്ദിക്കാറുണ്ടെന്നുമുള്ള മുൻ ജീവനക്കാരിയുടെയും വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞുങ്ങളെ കൗണ്‍സിലിംഗിനും വിധേയരാക്കും.