സ്കൂട്ടറും ക്രെയിനും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. അൽഷിഫ നഴ്സിങ് കോളേജിലെ മൂന്നാംവർഷ നഴ്സിങ് വിദ്യാർത്ഥിനിയായ മലപ്പുറം പൂക്കോട്ടൂർ സ്വദേശി നേഹയാണ് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നു സഞ്ചരിക്കവെ വാഹനം യു ടേൺ എടുക്കുന്നതിനിടെ പിന്നിലൂടെ വേഗതയിലെത്തിയ ക്രെയിൻ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നേഹയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേഹയുടെ മൃതദേഹം മൗലാന ആശുപതിയിൽ മോർച്ചറിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.