എംപോക്സ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാനൊരുങ്ങി ലോകാരോഗ്യ സംഘടന‌‌‌

എംപോക്സ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാനൊരുങ്ങി ലോകാരോഗ്യ സംഘടന‌‌‌. ആഫ്രിക്കൻ അതിർത്തികൾക്കപ്പുറത്തേക്ക് യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്സ് ക്ലേഡ് 1ബി വകഭേദം വ്യാപിക്കുന്നതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. ക്ലേഡ് 1 ബി വകഭേദത്തിന് വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് എന്നതാണ് ആശങ്കയുളവാക്കുന്നത്. അവബോധവും ജാഗ്രതയുമാണ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പ്രധാനം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ എംപോക്‌സ്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.