സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ രക്തസമ്മർദം പരിശോധിക്കുന്നില്ല എന്ന വ്യാപക പരാതികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ രക്തസമ്മർദം പരിശോധന നടത്തണമെന്നു ഡോക്ടർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചികിത്സയ്ക്കെത്തുന്ന രോഗികളിൽ ആവശ്യമുള്ളവർക്കെല്ലാം രക്തസമ്മർദപരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. പരിശോധനയുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കുകയും വേണം. രോഗിയുടെ താപനില, രക്തസമ്മർദം, നാഡിമിടിപ്പ്, ശ്വസനനിരക്ക് എന്നിവയെടുക്കുന്നത് നിർണായകമാണ്. രോഗിയുടെ ആരോഗ്യനിലയെക്കുറിച്ച് വിലയിരുത്താനും ഇത് സഹായിക്കും. മുൻപ് ഇവ പരിശോധിച്ച ശേഷമാണ് ഡോക്ടർമാർ രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് കാര്യക്ഷമമല്ലെന്നാണ് പരാതി.