ദിവസവും പത്ത് മണിക്കൂറിലധികം നേരം ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് പഠന റിപ്പോർട്ട്

ദിവസവും പത്ത് മണിക്കൂറിലധികം നേരം ഇരിക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് പഠന റിപ്പോർട്ട്. ദീർഘനേരമുള്ള ഇരുത്തം ഏട്രിയൽ ഫൈബ്രിലേഷൻ, ഹൃദയസ്തംഭനം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുമെന്ന് അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ ഹൃദയാഘാതവും ഹൃദയ സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്നും പഠനം കണ്ടെത്തി. യുകെ ബയോ ബാങ്കിൽ നിന്ന് ശരാശരി 62 വയസുള്ള 90,000 പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.