നഖത്തിന്റെ കളർ മാറ്റം. ഒരു വ്യക്തിയുടെ നഖം പറയും അയാളുടെ ആരോഗ്യസ്ഥിതി എന്ന് കേട്ടിട്ടുണ്ടോ ? നിങ്ങൾക്ക് ഹൃദയം, കരൾ, ശ്വാസകോശം എന്നിവ സംബന്ധിച്ച രോഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ നഖം നോക്കിയാൽ ഇവ കണ്ടുപിടിക്കാനാകും. നഖത്തിന്റെ മഞ്ഞനിറമോ വിളർച്ചയോ പല രോഗങ്ങളുടെയും ലക്ഷണമാകാം. വാർധക്യത്തെ എടുത്ത് കാട്ടുന്നതാണ് വിളറിയതും വെളുത്തതുമായിട്ടുള്ള നഖങ്ങൾ. വിളർച്ച, ഹൃദയാഘാതസാധ്യത, കരൾ രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ സീരിയസ് ആയ പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ് ഈ വെള്ള നിറത്തിലെ നഖങ്ങൾക്ക് ഉള്ളത്. ചിലരുടെ നഖത്തിനുചുറ്റും വെളുത്ത ചുറ്റു പോലെ കാണുന്നത് കരളുമായി ബന്ധപ്പെട്ട അസുഖത്തെ സൂചിപ്പിക്കുന്നതാണ്. ഹെപ്പറ്റൈറ്റിസ് പോലുള്ള അസുഖം ബാധിച്ചവരിലും വെളുത്ത നഖം കാണാം. ഇനി ചിലരിൽ മഞ്ഞനിറത്തിലാവും നഖങ്ങൾ കാണപ്പെടുക. ഇതിനു പ്രധാന കാരണം പൂപ്പൽ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിള്ളൽ വീഴുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ ആരോഗ്യ വിധഗ്തതർ കണക്കാക്കാറുണ്ട്. നഖങ്ങളിൽ നീലനിറം വ്യാപിക്കുന്നത് ഓക്സിജന്റെ കുറവുമൂലമാണ്. ഇത് നമ്മുടെ ശരീരത്തിലെ ന്യൂമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങളെ സൂചിപ്പിക്കുന്നു. പ്രമേഹമുള്ളവരിലും പലപ്പോഴും നഖത്തിൽ നീലനിറം കാണപ്പെടാറുണ്ട്. വളരെ ഗുരുതരമായ അസുഖത്തെ സൂചിപ്പിക്കുന്നതാണ് നഖത്തിനടിയിലെ കറുത്ത വര. സ്കിൻ കാൻസറായ മെലനോമയുടെ ലക്ഷണമായാണ് ഈ പാടുകളെ കണക്കാക്കുന്നത്. നഖങ്ങളിൽ തെളിഞ്ഞുകാണാം എന്നതുകൊണ്ട് തന്നെ ആരോഗ്യ വിദഗ്തർക്ക് രോഗം പെട്ടെന്നു കണ്ടുപിടിക്കാനാകും. കുറച്ചു പ്രായമായവരിൽ ചിലപ്പോഴൊക്കെ നഖങ്ങൾ വരണ്ട് വിണ്ടുകീറുന്നതായി കാണാറുണ്ട്. ഇത് തൈറോയ്ഡ് രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. നേരിയ വരകളോടുകൂടിയ പരുപരുത്ത പ്രതലത്തിൽ നഖം കാണപ്പെടുന്നത് ചിലയിനം വാതങ്ങളുടെയും സോറിയാസിസിന്റെയും ലക്ഷണമാണ്. നഖത്തിനടിയിലെ തൊലി ചുവപ്പുരാശി കലർന്ന കാപ്പിക്കളറാകുന്നത് പ്രകടമായ ലക്ഷണമാണ്. സോറിയാസിസിന്റെ ലക്ഷണങ്ങൾ ആദ്യം പ്രകടമാകുന്നത് നഖങ്ങളിലാണ്. ഇങ്ങനൊക്കെ പറയുമ്പോൾ നഖത്തിന്റെ എല്ലാ മാറ്റങ്ങളെയും വളരെ ഗൗരവതരമായ അസുഖങ്ങളുടെ ലക്ഷണമായി ഒന്നും കരുതേണ്ട. നിസ്സാരകാരണങ്ങൾ കൊണ്ടും നഖങ്ങളിലെ നിറത്തിൽ മാറ്റമുണ്ടാവാം. പക്ഷേ പതിവില്ലാത്ത അത്തരം മാറ്റങ്ങൾ ശ്രദ്ധികേണ്ടതുണ്ട്. ഇതിനായി ഒരു ചർമ രോഗവിദഗ്ധന്റെ ഉപദേശം സ്വീകരിക്കാവുന്നതുമാണ്.