കോഴിക്കോടും മലപ്പുറത്തും ആശങ്കയായി മഞ്ഞപിത്തം എന്ന് മാധ്യമ റിപ്പോർട്ട്. കഴിഞ്ഞ 11 ദിവസത്തിനിടെ 2 ജില്ലകളിൽ മാത്രം 165 പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു. രോഗം സ്ഥിരീകരിച്ച ചെറുപ്പക്കാർക്കിടയിൽ മരണ നിരക്ക് കൂടുന്നുണ്ടെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തന്റെ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപറ്റൈറ്റീസ് എ യെ തുടർന്ന് അഡ്മിറ്റ് ആകുന്നുണ്ട്. പുറത്ത് നിന്ന് വെള്ളവും, ഭക്ഷണവും കഴിക്കുമ്പോൾ അതീവ ജാഗ്രതവേണമെന്നും ഡോക്ടർ പോസ്റ്റിൽ പറയുന്നു.