മലപ്പുറം ജില്ലയില്‍ മുണ്ടിവീക്കം കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

മലപ്പുറം ജില്ലയില്‍ മുണ്ടിവീക്കം കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് . മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന രോഗത്തിന്റെ കാരണം മിക്സോ വൈറസ് പരോറ്റിഡൈറ്റിസ് എന്ന വൈറസാണ്. വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ രോഗം ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പനിയും തലവേദനയുമാണ്. കൂടാതെ വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. ചെവിക്ക് താഴെ കവിളിന്റെ വശങ്ങളില്‍ വീക്കമുണ്ടാകും. ഉമിനീര്‍ ഗ്രന്ഥികളെയാണ് രോഗം ബാധിക്കുന്നത്. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. ആയതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍തന്നെ ചികിത്സ തേടുക.