ആർത്തവവിരാമസമയത്ത് താൻ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ അമ്മയും ചങ്കി പാണ്ഡെയുടെ ഭാര്യയുമായ ഭാവ്‌നാ പാണ്ഡെ.

ആർത്തവവിരാമസമയത്ത് താൻ കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ അമ്മയും ചങ്കി പാണ്ഡെയുടെ ഭാര്യയുമായ ഭാവ്‌നാ പാണ്ഡെ. വല്ലാത്ത അവസ്ഥയിലൂടെയാണ് ആർത്തവവിരാമത്തിന്റെ സമയത്ത് ഓരോ സ്ത്രീയും കടന്നുപോകുന്നതെന്നും എത്ര പിന്തുണയ്ക്കുന്ന പങ്കാളിയാണെങ്കിൽ പോലും ചില സമയത്തുണ്ടാകുന്ന മൂഡ് സ്വിങ്‌സ് അവർക്ക് മനസ്സിലാക്കാൻ സാധിക്കില്ലെന്നും ഭാവ്‌ന വ്യക്തമാക്കി. വളരെ പരുഷമായായിരുന്നു ആർത്തവവിരാമസമയത്ത് തന്റെ പെരുമാറ്റമെന്നും അനിയന്ത്രിതമായി പ്രതികരിച്ചുകഴിഞ്ഞ് അതിൽ കുറ്റബോധം തോന്നുമെന്നും ഭാവ്‌ന പാണ്ഡെ കൂട്ടിച്ചേർത്തു. മാനസികവും ശാരീരികവുമായ പലമാറ്റങ്ങളും ആർത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകളിലുണ്ടാകും. സ്ത്രീകളിൽ അണ്ഡാശയത്തിന്റെ പ്രവർത്തനം കുറയുകയും ഹോർമോൺ ഉത്പാദനം നിലയ്ക്കുകയും ചെയ്യുന്നതാണ് ആർത്തവവിരാമത്തിന്റെ കാരണം