മുംബൈയില്‍ ഗര്‍ഭിണിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചെങ്കിലും ഡ്രൈവറടക്കം ഗര്‍ഭിണിയും കുടുംബവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടുത്തത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ വാഹനം പൂര്‍ണമായും തകര്‍ന്നു. ഗര്‍ഭിണിയുമായി എരണ്ടോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ജല്‍ഗാവ് ജില്ല ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് ആംബുലന്‍സിന് തീപിടിച്ചത്. എഞ്ചിനില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ച ഡ്രൈവറുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തെ ചില വീടുകള്‍ക്കും സാരമായ പരിക്കേറ്റു.