അപൂര്‍വ്വ രോഗത്തിന് പിടിയിലെന്ന വെളിപ്പെടുത്തലുമായി നടി ആന്‍ഡ്രിയ. ചര്‍മ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തുന്നു. തന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷേ പെട്ടെന്നുതന്നെ തന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. ബ്ലഡ് ടെസ്റ്റുകള്‍ ചെയ്തുനോക്കിയെങ്കിലും അവയെല്ലാം നോര്‍മല്‍ ആയിരുന്നു. എന്നാല്‍ പിന്നീട് രോഗം കണ്ടെത്തിയതായും കണ്‍പീലികളിലെ നിറം മാറ്റത്തെ തുടര്‍ന്ന് വര്‍ക്കുകള്‍ കുറച്ചതായും ജീവിത ശൈലിയില്‍ മാറ്റം വരുത്തിയതായും താരം പറയുന്നു.