നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും സുപ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം.