രാജ്യത്തെ ജനങ്ങളുടെ ചികിത്സാച്ചെലവ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ മൂന്നിരട്ടിയായി ഉയര്‍ന്നതായി നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് ഡേറ്റ

രാജ്യത്തെ ജനങ്ങളുടെ ചികിത്സാച്ചെലവ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ മൂന്നിരട്ടിയായി ഉയര്‍ന്നതായി നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് ഡേറ്റ. 2014-15 കാലത്ത് പ്രതിശീര്‍ഷ ചിലവ് 1108 രുപയായിരുന്നത് 2021-2022ല്‍ 3169 രൂപയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ചികിത്സയ്ക്കായി രോഗി സ്വയം മുടക്കുന്ന തുകയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ആരോഗ്യ മേഖലയുടെ വളര്‍ച്ചയും പൊതു ആരോഗ്യ ശൃംഖലയുടെ വളര്‍ച്ചയുമാണ് ഈ ചെലവ് ചുരുക്കലിന് കാരണം. ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ചെലവുകളുടെ തുക ജി.ഡി.പിയുടെ 1.13 ശതമാനത്തില്‍ നിന്ന് 1.84 ശതമാനമായി ഉയര്‍ന്നു. ഇത് 5 ശതമാനമായി ഉയര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രമുഖ സംഘടനകളുടെ ആവശ്യം. ഇതുവഴി വികസിത രാജ്യങ്ങളിലേതുപോലെ ചികിത്സയ്ക്കായി രോഗികള്‍ക്ക് സ്വന്തമായി പണം മുടക്കേണ്ടിവരില്ല. ഇതിനായി കൂടുതല്‍ നിക്ഷേപം ഈ രംഗത്ത് ആവശ്യമാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.