അപൂര്‍വ്വമായ എച്ച്-5 പക്ഷിപ്പനി വൈറസ് ബാധ കാനഡയില്‍ കൗമാരക്കാരനില്‍ സ്ഥിരീകരിച്ചു

അപൂര്‍വ്വമായ എച്ച്-5 പക്ഷിപ്പനി വൈറസ് ബാധ കാനഡയില്‍ കൗമാരക്കാരനില്‍ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്ക് രോഗിയെ വിധേയനാക്കും. അപൂര്‍വ്വമായി മാത്രമാണ് പക്ഷികളില്‍നിന്നും ഈ വൈറസ് മനുഷ്യരിലേയ്ക്ക് ബാധിക്കുകയുള്ളു. യു.എസില്‍ മിഷിഗണിലും ടെക്‌സസിലും ഈ വര്‍ഷം ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോവിഡ് – 19നേക്കാള്‍ മാരകമായ ഈ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും ജീവന്‍ നഷ്ടമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.