സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുകയും തകർന്ന മുഖവുമായി പത്തുവർഷം ജീവിക്കുകയും ചെയ്ത വ്യക്തിക്ക് മുഖം മാറ്റിവെച്ചതായി റിപ്പോർട്ട്

സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുകയും തകർന്ന മുഖവുമായി പത്തുവർഷം ജീവിക്കുകയും ചെയ്ത വ്യക്തിക്ക് മുഖം മാറ്റിവെച്ചതായി റിപ്പോർട്ട്. അമേരിക്കയിലെ മിഷി​ഗൺ സ്വദേശിയായ ഡെറിക് പഫിനാണ് മുഖം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയാരമായി പൂർത്തിത്തീകരിച്ചത്. ഇദ്ദേഹത്തിന് ശ്വസിക്കാനോ, തകരാതിരുന്ന ഒരേയൊരു കണ്ണ് ഒന്ന് ചിമ്മാനോ, വ്യക്തമായി സംസാരിക്കാനോ കഴിയില്ലായിരുന്നു. 80 വിദ​ഗ്ധർ 50 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സ്ർജറി വിജയമായതോടെ ഡെറിക്കിന് കണ്ണുചിമ്മുകയും ശ്വസിക്കുകയും ഭക്ഷണം കഴിക്കുകയും പുഞ്ചിരിക്കുകയുമെല്ലാം ചെയ്യാമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മായോ ക്ലിക്കിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മുഖംമാറ്റ ശസ്ത്രക്രിയയായിരുന്നു ഇത്. ശസ്ത്രക്രിയയേക്കുറിച്ചുള്ള വിവരങ്ങൾ മയോ ക്ലിനിക്ക് അധികൃതർ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.