ഏറ്റവും അപകടകരമായ പകര്‍ച്ചവ്യാധി ക്ഷയരോഗം ലോകത്ത് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷംമാത്രം 80 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് അറിവ്. ഗ്ലോബല്‍ ട്യൂബര്‍കുലോസിസ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പന്ത്രണ്ടര ലക്ഷം പേരാണ് ക്ഷയരോഗബാധയേറ്റ് കഴിഞ്ഞവര്‍ഷം മരണപ്പെട്ടത്. ഇന്ത്യ ഉള്‍പ്പെടുന്ന തെക്കു-കിഴക്കന്‍ ഏഷ്യയിലാണ് ടി.ബി വളരെയധികം പടര്‍ന്നുപിടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗ നിര്‍ണയത്തിന് നിരവധി മാര്‍ഗങ്ങളുണ്ടായിട്ടും ജനങ്ങള്‍ പരിശോധനകളോട് അകലം പാലിക്കുന്നത് അപകടകരമാണെന്ന് ഡബ്‌ള്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ റ്റെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.