ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയതായി റിപ്പോർട്ട്

ബിഹാറിലെ സാരൻ, സിവാൻ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയതായി റിപ്പോർട്ട്. സിവാനിൽ 28, സാരനിൽ 9 എന്നിങ്ങനെയാണു മരണസംഖ്യ. ഇതിനു പുറമെ ഗോപാൽഗഞ്ച് ജില്ലയിലുണ്ടായ രണ്ടു മരണങ്ങൾ വിഷമദ്യം കാരണമാണെന്നു സംശയിക്കുന്നു. വിഷമദ്യം കഴിച്ചു ഗുരുതരാവസ്ഥയിലായ 15 പേർ പട്ന മെഡിക്കൽ കോളജിലും സിവാൻ സദർ ആശുപത്രിയിലുമായി ചികിൽസയിലാണ്.