പ്രമേഹം കുറയ്ക്കാൻ ലോ ഏജ് ഡയറ്റിന് കഴിയും എന്ന് പഠനം

ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന വിശേഷണം അർഹിക്കുന്നത് ഇന്ത്യയ്ക്കാണെന്നു എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 101 ദശലക്ഷം പേരാണ് പ്രമേഹബാധിതർ. 136 ദശലക്ഷം പേർ പ്രീഡയബറ്റിക് അവസ്ഥയിലാണുളളത്. പ്രമേഹം കുറയ്ക്കാൻ ലോ ഏജ് ഡയറ്റിന് കഴിയും എന്ന പഠനമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് റിസർച്ചും ചെന്നൈയിലെ മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും ചേർന്നാണ് പഠനം നടത്തിയത്. ചില ഭക്ഷണങ്ങൾ വളരെ ഉയർന്ന താപനിലയിൽ വേവിക്കുമ്പോൾ ഉണ്ടാകുന്ന അപകടകാരികളായ സംയുക്തങ്ങളാണ് ഏജ് (AGE). പ്രത്യേകിച്ചും വറുത്തതും സംസ്കരിച്ചതുമായ (Processed) ഭക്ഷണങ്ങളിലാണ് ഇതുണ്ടാകുന്നത്. എന്നാൽ ലോ ഏജ് ഡയറ്റ് എടുത്തവർക്ക് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.