സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷാ പദ്ധതി അവതരിപ്പിച്ച് നിത അംബാനി. റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി, സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൻ്റെ വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായാണ് ഈ പദ്ധതി. ജന്മനാ ഹൃദ്രോഗമുള്ള 50,000 കുട്ടികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും, സ്തനാർബുദവും അർബുദവും ബാധിച്ച 50,000 സ്ത്രീകൾക്ക് സൗജന്യ പരിശോധനയും ചികിത്സയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഒപ്പം, കൗമാരപ്രായക്കാരായ 10,000 പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ കാൻസർ വാക്സിനേഷനും നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി.