ഉത്തരാഖണ്ഡില്‍ 17 വയസ്സുകാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട 19ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ച സംഭവം രാജ്യത്ത് ചര്‍ച്ചയാകുന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.മയക്കുമരുന്നിന് അടിമയായ പെണ്‍കുട്ടിയില്‍നിന്നാണ് യുവാക്കള്‍ക്ക് രോഗബാധ ഉണ്ടായതെന്ന് കരുതപ്പെടുന്നതായി ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ യുവാക്കളില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതും, രോഗബാധിതരുടെ എണ്ണത്തിലെ വര്‍ധനവുമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ എത്തിയത്. രോഗികളായ യുവാക്കളില്‍ ഭൂരിഭാഗവും വിവാഹിതരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തുടര്‍ച്ചയായ മയക്കുമരുന്ന് ഉപയോഗമാണ് പെണ്‍കുട്ടിയെ രോഗബാധിതയാക്കിയതെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിങും നല്കിവരുകയാണ്.