കരൾ സംരക്ഷണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽനിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം ന്യൂട്രാസ്യൂട്ടിക്കൽ വിപണിയിലിറക്കി. ഗ്രീൻറെക്സ് എന്ന പേരിൽ നിർമിച്ച ഉൽപന്നത്തിന്റെ വിപണി ലോഞ്ചിങ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് ഗ്രീൻറെക്സ്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും സഹായകരമാണ് ഈ ഉത്പന്നം. സ്വകാര്യ കമ്പനി എമിനിയോടെക്കാണു വാണിജ്യാടിസ്ഥാനത്തിൽ ഉത്പന്നം വിപണിയിലെത്തിക്കുന്നത്.